ലോക ടൂറിസ ഭൂപടത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണെന്ന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം അറിയിച്ചു. ടൂറിസ്റ്റുകളില്‍ നിന്നും ലഭിക്കുന്ന വരുമാനം ഉയര്‍ന്നത് 14 ശതമാനമാണെന്നും രാജ്യത്തെ മൊത്തം തൊഴിലില്‍ 12.36 ശതമാനം ടൂറിസം രംഗത്താണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം രംഗത്ത് നിന്നും 1,77,000 കോടി രൂപയുടെ വരുമാനമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശ് ദര്‍ശനിലൂടെ കേരളത്തില്‍ പുതിയ പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്വദേശ ദര്ശന്, പ്രശാദ് പദ്ധതികള്‍ക്കായി കേരളത്തിന് 550 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായി 133 ആരാധനാലയങ്ങളുടെ അടിസ്ഥാന വികസനത്തിന് 85.23 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ആദ്യ ഗഡു ചിലവഴിച്ചാല്‍ മാത്രമേ രണ്ടാം ഗഡു നല്‍കൂവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ശബരിമലക്ക് വേണ്ടി നല്കിയ പണമൊന്നും പിണറായി സര്‍ക്കാര്‍ ചിലവഴിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 99 കോടി രൂപയാണ് ശബരിമലയ്ക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് കൂടാതെ പ്രളയത്തിന് ശേഷം കേരളത്തിലേക്ക് ടൂറിസ്റ്റുകള്‍ വരുന്നത് കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആള്‍ക്കാരുടെ വരവില്‍ 18 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നാളെ കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് വേണ്ടി പ്രധാനമന്ത്രി വരുന്നതിനെ വിമര്ശിക്കുന്നവര്ക്കും കണ്ണന്താനം മറുപടി നല്കി. ചെറിയ പദ്ധതിക്ക് പ്രധാനമന്ത്രി വരുന്നതെന്തിനാ എന്ന ചോദ്യമൊക്കെ കേരളത്തില്‍ മാത്രംമേ ഉണ്ടാകൂവെന്ന് അദ്ദേഹം പറഞ്ഞു. പണം ചോദിക്കുമ്പോള്‍ ഇതൊന്നും പറയാറില്ലല്ലോ എന്നും കണ്ണന്താനം ചോദിച്ചു. കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നതിനപ്പുറം പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post