ശബരിമലയില്‍ യുവതി പ്രവേശനത്തെ എതിര്‍ത്ത സ്ത്രീകളെ വീട്ടില്‍ കയറി ആക്രമിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകള്‍. നെടുമങ്ങാടായിരുന്നു സംഭവം നടന്നത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്ക് സംഭവിച്ച അശ്വതി, രജനി, വിനിത എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഘര്‍ഷത്തിനിടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്നും സ്വര്‍ണ്ണത്താലി നഷ്ടമായെന്നും അശ്വതി പോലീസില്‍ പരാതി നല്കി.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പൊതിച്ചോറ് തയ്യാറാക്കി വിതരണം ചെയ്യണമെന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സ്ത്രീകളോട് പറഞ്ഞിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ഇടത് സര്‍ക്കാരിന്റെ നിലപാടിനോട് വിയോജിപ്പുള്ളതിനാല്‍ പൊതിച്ചോറ് തയ്യാറാക്കി നല്കാന് സാധിക്കില്ലെന്ന് സ്ത്രീകള്‍ വ്യക്തമാക്കിയിരുന്നു.
ഇതിന് ശേഷമാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വീടാക്രമിച്ചതും മര്‍ദ്ദിച്ചതെന്നും അശ്വതി പറയുന്നു.
Discussion about this post