ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടക്കുന്ന ഏകദിന പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 299 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗി തിരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സാണ് നേടിയത്.
ഓസ്ട്രേലിയയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ചത് ഷോണ്‍ മാര്‍ഷായിരുന്നു. 123 പന്തില്‍ നിന്നും 131 റണ്‍സായിരുന്നു മാര്‍ഷ് നേടിയത്. മാര്‍ഷിന് കൂട്ടായി ഗ്ലേന്‍ മാക്സ്വെല്ലുമുണ്ടായിരുന്നു. 37 പന്തില്‍ നിന്നും 49 റണ്‍സ് മാക്സ്വെല് നേടി.
തുടക്കത്തില്‍ മോശം പ്രകടനമായിരുന്നു ഓസ്ട്രേലിയ കാഴ്ചവെച്ചത്. ഓപണര്‍മാരായ അലക്സ് കാരിയെയും ആരോണ്‍ ഫിഞ്ചിനെയും കളിയുടെ തുടക്കത്തില്‍ തന്നെ ഓസ്ട്രേലിയയ്ക്ക് നഷ്ടമായിരുന്നു. ഇന്ത്യന്‍ ടീമില്‍ ഖലീല്‍ അഹമ്മദിന് പകരം മുഹമ്മദ് സിറാജാണ് മത്സരിക്കുന്നത്. മുഹമ്മദ് സിറാജിന്റെ ഏകദിന അരങ്ങേറ്റമാണിത്.
Discussion about this post