കര്‍ണാടകയില്‍ സ്വതന്ത്ര എംഎല്‍എമാര്‍ക്ക് പിന്നാലെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ബിജെപി പാളയത്തില്‍. മുംബൈയില്‍ ബിജെപി എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന റിസോര്‍ട്ടില്‍ ഇവരെത്തുമെന്നാണ് സൂചന.
ഇന്ന് രാവിലെ കോണ്‍ഗ്രസ് എംഎല്‍എ പ്രതാപ ഗൗഡ റിസോര്‍ട്ടില്‍ എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്.
എംഎല്‍എമാരായ നാഗേന്ദ്രയും ഉമേഷ് യാദവും ബിജെപി ക്യാമ്പിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ഇന്നലെ സ്വതന്ത്ര എംഎല്‍എമാരായ നാഗേഷും, ആര് ശങ്കറും കുമാരസ്വാമി മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിക്കുന്നതായി ഗവര്‍ണറെ അറിയിച്ചിരുന്നു. യെദ്യൂരപ്പ എംഎല്‍എമാരുമായി ഇന്നും ആശയ വിനിമയം നടത്തിയിരുന്നു.
Discussion about this post