2016ല്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രമായ ‘ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്കി’ന്റെ ടീമിന് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ അഭിന്ദനമര്‍പ്പിച്ചു. ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുമായി നിര്‍മ്മലാ സീതാരാമന്‍ കൂടിക്കാഴ്ച നടത്തി. കരസേനാ ദിനത്തിന്റെ ഭാഗമായി കരസേനാ മേധാവി ബിപിന്‍ റാവത്ത് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായിട്ടാണ് കൂടിക്കാഴ്ച നടന്നത്.
ചിത്രത്തെപ്പറ്റി താന്‍ വളരെയധികം കേട്ടുവെന്നും നമ്മുടെ രാജ്യത്തിലെ ധീരരായ വ്യക്തികളെപ്പറ്റിയുള്ള ഒരു യുദ്ധ ചിത്രം നിര്‍മ്മിച്ചതില്‍ താന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നുവെന്നും നിര്‍മ്മലാ സീതാരാമന്‍ ട്വിറ്ററിലൂടെ അറിയിച്ചു. ഇതുവരെ തനിക്ക് ഈ ചിത്രം കാണാന്‍ സാധിച്ചിലെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.
നിര്‍മ്മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്താന്‍ സാധിച്ചത് തങ്ങള്‍ അഭിമാനിക്കുന്നുവെന്ന് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ച വിക്കി കൗശലും നായിക കഥാപാത്രത്തെ അവതരിപ്പിച്ച യാമി ഗൗതമും ട്വിറ്ററിലൂടെ അറിയിച്ചു.
At COAS Bipin Rawat’s #ArmyDay “at home”, with the team of the film #URITheSurgicalStrike. Yet to watch it, but hearing many good things. Kudos, @RonnieScrewvala @AdityaDharFilms @vickykaushal09 @yamigautam for a slick war movie on the spirit of our heroes!#howsthejosh? 🙂 pic.twitter.com/9dvAiQsJNF
— Nirmala Sitharaman (Modi Ka Parivar) (@nsitharaman) January 15, 2019
https://twitter.com/vickykaushal09/status/1085205520888352769
https://twitter.com/yamigautam/status/1085208505479397377
Discussion about this post