പിഡനാരോപണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ നാല് കന്യാസ്ത്രീകള്‍ക്ക് കൂട്ടത്തോടെ സ്ഥലം മാറ്റം ലഭിച്ചു. സമരത്തിന് നേതൃത്വം വഹിച്ച സിസ്റ്റര്‍ അനുപമയ്ക്ക് പഞ്ചാബിലേക്കാണ് സ്ഥലം മാറ്റം ലഭിച്ചത്. മറ്റ് കന്യാസ്ത്രീകളായ ജോസഫീന്‍, ആല്‍ഫി, നീനാ റോസ് എന്നിവര്‍ക്ക് വെവ്വേറെ സ്ഥലങ്ങളിലേക്കാണ് സ്ഥലം മാറ്റം ലഭിച്ചത്. സിസ്റ്റര്‍ ആല്‍ഫിയ്ക്ക് ജാര്‍ഖണ്ഡിലേക്കാണ് സ്ഥലം മാറ്റം ലഭിച്ചത്. കന്യാസ്ത്രീകള്‍ക്ക് മദര്‍ ജനറല്‍ ജനുവരി മൂന്നിനാണ് ഇതേപ്പറ്റിയുള്ള നിര്‍ദ്ദേശമടങ്ങുന്ന നോട്ടീസ് അയച്ചത്.
എന്നാല്‍ തങ്ങള്‍ കുറവിലങ്ങാടിലെ മഠത്തില്‍ നിന്നും പോകില്ലെന്ന നിലപാടിലാണ് കന്യാസ്ത്രീകള്‍. സമരം നടത്തിയവരെ സ്ഥലം മാറ്റുന്നതിലൂടെയും പരാതി നല്‍കിയ കന്യാസ്ത്രീയെ ഭീഷണിപ്പെടുത്തുന്നതിലൂടെയും കേസ് ദുര്‍ബ്ബലമാക്കാനുള്ള സഭയുടെ ശ്രമമാണിതെന്ന് കന്യാസ്ത്രീകള്‍ പറയുന്നു. ഇത് പ്രതികാര നടപടിയാണെന്നും അവര്‍ വാദിക്കുന്നു.
അതേസമയം സഭയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി കന്യാസ്ത്രീകള്‍ പ്രവര്‍ത്തിച്ചത് മൂലമാണ് സ്ഥലം മാറ്റം നല്‍കിയെന്ന് വിശദീകരണമാണ് സഭ നല്‍കുന്നത്. സമരം നടത്തുന്നത് സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും കാനോനിക നിയമ പ്രകാരം കുറ്റകരമായ തെറ്റാണെന്നും സഭ പറഞ്ഞു.
Discussion about this post