ശബരിമലയില്‍ ഇതുവരെയും ഒരു യുവതിയും ദര്‍ശനം നടത്തിയിട്ടില്ലെന്നും അതിന്റെ പേരില്‍ ശുദ്ധിക്രിയ നടന്നിട്ടില്ലെന്നും മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കൂടിയായ കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ പറഞ്ഞു. തന്ത്രി ശുദ്ധി ക്രിയ നടത്തിയത് യുവതികള്‍ കയറിയത് കൊണ്ടല്ല, യുവതി കയറിയതായി അറിയില്ലെന്നാണ് തന്ത്രി തന്നോട് പറഞ്ഞതെന്നും അജയ് തറയില്‍ പറഞ്ഞു. മനോരമ ചാനലിന് നല്കിയ പ്രതികരണത്തിലാണ് അജയ് തറയിലിന്റെ വാക്കുകള്‍.
അജയ് തറയിലിന്റെ പ്രതികരണം ഇങ്ങനെ-;;ബിന്ദുവും കനക ദുര്‍ഗ്ഗയും ദര്‍ശനം നടത്തിയെന്നത് സര്‍ക്കാരുണ്ടാക്കിയ കള്ളക്കഥയാണ്. ഒരു ഫോട്ടോ ഷൂട്ട്. സോപാനത്ത് സിസി ടിവിയുണ്ട്. ഒരോ വ്യക്തിയും തൊഴുന്നതിന്റെ ദൃശ്യങ്ങള്‍ അതില്‍ പതിയും. ആ ദൃശ്യങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ കാണിക്കാന്‍ സര്‍ക്കാരിനോ, ദേവസ്വം ബോര്‍ഡിനൊ കഴിയുമോ ശബരിമലയില്‍ യുവതി പ്രവേശനം നടന്നിട്ടില്ല. നിങ്ങളുടെ അഗ്രസീവ് ജേണലിസം വച്ച് ഒരു യുവതി ശബരിമലയില്‍ ദര്‍ശനം നടത്തുന്ന ഫോട്ടോ കാണിച്ചു തരാമോ, ഇത്രയും മോഡേണ്‍ ആയ ലോകമല്ലേ? ഞാന്‍ വെല്ലുവിളിക്കുന്നു. വെറും ഫോട്ടോ ഷൂട്ട് നടത്തി നിങ്ങളെ ഉള്‍പ്പടെ ഉള്ലവരെ സര്‍ക്കാര്‍ പറ്റിക്കുകയാണ്. തൊഴുത് നില്ക്കുന്ന, നടയില്‍ നില്ക്കുന്ന ഒരു ഫോട്ടോ കാണിച്ചു തരാമോ. നടയില്‍ സിസി ടിവിയില്ലേ അതിലെ ദൃശ്യങ്ങള്‍ എന്തു കൊണ്ട് കാണിക്കുന്നില്ല”. താന്‍ രണ്ട് ദിവസം സന്നിധാനത്ത് ഉണ്ടായിരുന്നുവെന്നും, തന്ത്രിയോട് സംസാരിച്ചുവെന്നും സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവെന്നും അജയ് തറയില്‍ പറയുന്നു
എന്തിന് വേണ്ടിയാണ് വിശ്വാസികളുടെ സ്ഥാനത്ത് കടന്നാക്രമണം നടത്തുന്നത്. വിശ്വാസികളായ യുവതികള്‍ അങ്ങോട്ട് പോകില്ല. യുവതി പ്രവേശിക്കാന്‍ പാടില്ല എന്ന നിഷ്ഠ വിശ്വാസി ഉള്‍ക്കൊള്ളണം.കണ്ണൂര്‍ക്കാരിയായ രേഷ്മ തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തില്‍ രാവിലെ ഒന്ന് പോയി കാണിക്കാമോ? കണ്ണൂര്‍ ജില്ലയിലെ പല ക്ഷേത്രങ്ങളിലും രേഷ്മയ്ക്ക് കയറാന്‍ കഴിയില്ലെന്നും അജയ് തറയില്‍ പറയുന്നു.
https://www.facebook.com/manoramanews/videos/2244584929149744/?__xts__[0]=68.ARDqoXwG0C4LQKrF819EfTvVCNSeXbqXw-oVygb3evxSD_JgnOG3xyrxNGU4gLebjM_RcaYgDEoM2ImUpDm9xQyaa9YAoK6I5Jl6q8vREcCF40Tdcp9AmSLzsIkyw-p4NjKSXAwuMTKRbGiyyuD3a0OnWyY0OQwvPkoTPZx9xTGVdFNcou6ivpdEE8DTcfH89xv5qVDqH0q0pFjMP9dRY-QB1K-CAlEV4QfqtucaYZwzQe-0bOCtDa9XHNMXHE3lFW2b4oPoh532HMQt_F52fRLh2zPOhJIi7tZqjtdZFVK_wKcjQyG6urfykAgDPLV2il9IrHM_b_JUvbrwyPciZax_kRdTUAi1ux6fBGHciWHnZj2Yl5kA9InbMUr-k1p1rw&__tn__=-R
Discussion about this post