വെസ്റ്റ് ഡല്‍ഹിയില്‍ പട്ടാപകല്‍ അയല്ക്കാരന് സ്ത്രീയെ കുത്തികൊലപ്പെടുത്തി . ഇക്കഴിഞ്ഞ ബുധനാഴ്ച യാണ് വെസ്റ്റ് ഡല്‍ഹിയിലെ ഖയാലാ ഏരിയയില്‍ 35 വയസ്സുക്കാരിയായ സുനിതയെ അയല്‍വാസിയായ മുഹമ്മദ് ആസാദ് കുത്തിക്കൊലപ്പെടുത്തിയത് .
ഇവരുടെ ഭര്‍ത്താവ് , മകന് എന്നിവര്‍ക്കും കുത്തേറ്റു . ഗുരുതരമായ പരിക്കേറ്റ അക്ഷയും വീരുവും ചികിത്സയാണ് . സംഭവം നടക്കുമ്പോള്‍ രക്ഷപ്പെടുത്തുന്നതിനു പകരം അക്രമ ദൃശ്യം പകര്‍ത്തി നില്‍ക്കുകയാണ് നാട്ടുകാര്‍ ചെയ്തത്.
വീട്ടുടമ കൂടിയായ മുഹമ്മദ് ആസാദും സുനിതയും തമ്മില്‍ വഴക്ക ഉണ്ടായതിനെ തുടര്‍ന്ന് മകന് അക്ഷയ് ആസാദിന്റെ വീടിനു മുന്നില്‍ അസഭ്യം പറയുകയും . ഇതില്‍ കുപിതനായ ആസാദ് ഇറങ്ങി വന്നു അക്ഷയ്നെ മര്‍ദ്ധിക്കുകയുമായിരുന്നു . ഇത് തടയാന്‍ ചെന്ന സുനിതയെയും ഇയാള്‍ ആക്രമിക്കുകയും വീടിനകത്തുണ്ടായിരുന്ന വീരുവും പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിന് ഇടയില്‍ ഇയാള്‍ കത്തിയെടുത്ത് മൂവരെയും കുത്തുകയായിരുന്നു .
അടിപിടി നടക്കുമ്പോള്‍ ചുറ്റുംകൂടിയ അയല്‍വാസികള്‍ മൊബൈല്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി മാറിനില്‍ക്കുകയായിരുന്നു . കുത്തി പരിക്കെല്പ്പിക്കുമ്പോള് ഒരാള്‍ പോലും തടയാനായി ചെന്നില്ല . കുത്തേറ്റു കിടന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനും നാട്ടുകാര്‍ക്ക് ആദ്യം മടിയായിരുന്നു . ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും സുനിത മരണപ്പെട്ടിരുന്നു .
സുനിത മരിച്ചെന്ന് അറിഞ്ഞതോടെ അക്രമി ആയുധവുമായി പോലീസ് സ്റ്റെഷനിലെത്തി കീഴടങ്ങുകയായിരുന്നു . പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .
Discussion about this post