അതിര്‍ത്തിയില്‍ പാക്കിസ്ഥാന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇന്ത്യ ശക്തമായ തിരിച്ചടി നല്കി തുടങ്ങിയതിന് പിന്നാലെ വിദേശ രാജ്യങ്ങളില്‍ നിന്നും ആയുധങ്ങള്‍ വാങ്ങാന്‍ തയ്യാറെടുക്കുകയാണ് പാക്കിസ്ഥാന്. അതിര്‍ത്തിയില്‍ പാക്കിസ്ഥാന് നടത്തുന്ന വെടിനിര്‍ത്തല്‍ ലംഘനത്തിനെതിരെ ഇന്ത്യ ശക്തമായ മറുപടി നല്‍കുന്നുണ്ടെന്ന് ലെഫ്റ്റനന്റ് ജനറല്‍ രണ്‍ബീര്‍ സിംഗ് അറിയിച്ചു.
നിലവില്‍ പാക്കിസ്ഥാന് സര്‍ക്കാര്‍ തങ്ങളുടെ ഹൊവിറ്റ്സറുകള്ക്ക് വേണ്ടി ഒരു ലക്ഷം ഷെല്ലുകള്‍ ഇറ്റലിയില്‍ നിന്നും വാങ്ങാനൊരുങ്ങുകയാണ്. നിലവില്‍ 121 ഹൊവിറ്റ്സര്‍ തോക്കുകള്‍ പാക്കിസ്ഥാന് ഇറ്റലിയില്‍ നിന്നും വാങ്ങിയിട്ടുണ്ട്. ഇത് ഇന്ത്യയുടെ എം 777 ഹൊവിറ്റ്സര്‍ തോക്കുകള്‍ക്കെതിരെ പ്രയോഗിക്കാനാണെന്നും വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.
ഇന്ത്യ യു.എസിന്റെ പക്കല്‍ നിന്നും 145 എം177 ഹൊവിറ്റ്സര്‍ തോക്കുകള്‍ വാങ്ങാന്‍ പദ്ധതിയിട്ടിട്ടുണ്ട്. ചൈനയുടെ പക്കല്‍ നിന്നും ആയുധം വാങ്ങാതെ ഇറ്റലിയുടെ പക്കല്‍ നിന്നുമാണ് പാക്കിസ്ഥാന് ആയുധങ്ങള്‍ വാങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്നത്.
Discussion about this post