മമത ബാനര്‍ജി സര്‍ക്കാരിനെ ബംഗാള്‍ ചവിട്ടി പുറത്താക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിതാഷാ. മമത ഭരണത്തില്‍ ജനങ്ങള്‍ പൊരുതി മുട്ടി. ബംഗാള്‍ പാപ്പരായി. കമ്മ്യൂണിസ്റ്റ് ഭരണമാണ് ഭേദമെന്ന് ജനങ്ങള്‍ ചിന്തിച്ചു തുടങ്ങി. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പോലെ മമത സര്‍ക്കാരിനെയും ബംഗാള്‍ ചവിട്ടി പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊല്‍ക്കത്തയില്‍ ബിജെപി റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബംഗാളിലെ സംസ്ക്കാരം നശിപ്പിച്ചവരും, അതിനെ സംരക്ഷിക്കുന്നവരും തമ്മിലാണ് ഇപ്പോഴത്തെ പോരാട്ടം. മമത ജനാധിപത്യത്തെ കശാപ്പ് ചെയ്തു. മമതയ്ക്ക് ജനങ്ങള്‍ കനത്ത തിരിച്ചടി നല്‍കുമെന്നും അമിത് ഷാ പറഞ്ഞു.
മുസ്ലിം സ്നേഹവും ഹിന്ദു വിരോധവുമാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നിലനില്‍പ്പിനടിസ്ഥാനമെന്ന് അമിത്ഷാ പറഞ്ഞു.
ഹിന്ദുക്കളുടെ ആഘോഷങ്ങള്‍ക്ക് മമത തടസ്സമായി നില്‍ക്കുകയാണ്. ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദു കുടിയേറ്റക്കാര്‍ക്കും പൗരത്വഭേദഗതി ബില്ലില്‍ അമിത്ഷാ ആശ്വാസം വാഗ്ദാനം നല്കി.
Discussion about this post