കേരളത്തിനുള്ള റബ്ബര്‍ സബ്സിഡി ഒഴിവാക്കില്ലെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്.കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മ്മലാ സീതാരാമന് ഇതു സംബന്ധിച്ച് ധനമന്ത്രി കെഎം മാണിക്ക് ഉറപ്പു നല്കി. പാരമ്പര്യേതര റബ്ബര്‍ കൃഷിക്കുള്ള സബ്സിഡിയാണ് നല്‍കുന്നത്. കേരളത്തിനും തമിഴ്നാടിനുമുള്ള സബ്സിഡികളില്‍ കുറവുണ്ടാകില്ല. പുതുകൃഷിക്കായി കേരളം അപേക്ഷ നല്കിയാല് അത് കേന്ദ്രം പരിഗണിക്കുമെന്നും നിര്‍മ്മലാ സീതാരാമന് പറഞ്ഞു.
Discussion about this post