ഒരു ഹിന്ദു സ്ത്രീയും മുസ്ലീം പുരുഷനും തമ്മിലുള്ള വിവാഹം സാധുതയില്ലാത്തതാണെന്ന് സുപ്രിം കോടതി. എന്നാല്‍ അതിലുണ്ടാകുന്ന സന്തതിക്ക് നിയമാനുസൃതമായ പരിഗണന ലഭിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതുപോലുള്ള വിവാഹങ്ങളില്‍ ഭാര്യയ്ക്ക് ജീവനാംശം ലഭിക്കാന്‍ അവകാശമുണ്ടെങ്കിലും ഭര്‍ത്താവിന്റെ സ്വത്തുക്കള്‍ പാരമ്പര്യവശാല്‍ ലഭിക്കാന്‍ സാധിക്കില്ലെന്നും സുപ്രീം കോടതി പറഞ്ഞു. മുഹമ്മദ് ഇലിയാസ് എന്ന വ്യക്തിയുടെയും ഭാര്യ വല്ലിയമ്മയുടെയും മകന്‍ പിതാവിന്റെ സ്വത്തില്‍ അവകാശവാദം ഉന്നയിച്ച് നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.
മുന്‍പ് കേരളാ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെ ജസ്റ്റിസുമാരായ എന്‍.വി.രമണ, എം.എം.ശന്തനുഗൗഡര്‍ എന്നിവര്‍ ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു. ഹിന്ദുക്കള്‍ വിഗ്രഹാരാധന നടത്തുന്നവരായത് കൊണ്ട് ഹിന്ദു സ്ത്രീയെ മുസ്ലീം പുരുഷന്‍ വിവാഹം ചെയ്യുന്നത് ക്രമവിരുദ്ധമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഈ വിവാഹം സാധുവല്ലാത്ത ഒരു വിവാഹമാണെന്നും ബെഞ്ച് പറഞ്ഞു.
ഇലിയാസിന്റെയും വല്ലിയമ്മയുടെ മകന്‍ ഷംസുദ്ദീനായിരുന്നു സ്വത്തുക്കള്‍ ലഭിക്കാന്‍ വേണ്ടി കോടതിയെ സമീപിച്ചത്. വിവാഹത്തിന്റെ സമയത്ത് വല്ലിയമ്മ ഹിന്ദുവായിരുന്നുവെന്നും അത് കൊണ്ട് സന്തതിയായ ഷംസുദ്ദീന്‍ നിയമാനുസൃതമായല്ല ഉണ്ടായതെന്നും ഷംസുദ്ദീന്റെ പിതാവിന്റെ സഹോദര പുത്രന്മാര്‍ വാദിക്കുകയുണ്ടായി. എന്നാല്‍ ഈ വാദം കോടതി തള്ളിക്കളഞ്ഞു.
Discussion about this post