തിരൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന് സമീപം റോഡില്‍ വലിയ കുഴി രൂപപ്പെട്ടു . ഇതുവഴി ഈ സമയത്ത് വാഹനങ്ങള്‍ കടന്നു പോകാതിരുന്നത് മൂലം അപകടം ഒഴിവായി . തിരൂര്‍ – താനൂര്‍ റോഡില്‍ വാഹനനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് .
നേരത്തെ ഒരു വിള്ളല്‍ പോലെ കണ്ടിരുന്ന ഭാഗം പെട്ടെന്ന് ഇടിഞ്ഞു താഴുകയായിരുന്നു . കുഴിയില്‍ വെള്ളം നിറഞ്ഞിട്ടുണ്ട് . തൊട്ടടുത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വീടുകള്‍ ഉള്ളതിനാല്‍ കൂടുതല്‍ വിഗദ്ധ പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഇതിലൂടെ വലിയ വാഹനങ്ങള്‍ കടത്തിവിടുകയുള്ളൂ .
അപ്പ്രോച് റോഡില്‍ രൂപപ്പെട്ട കുഴി മേല്‍പ്പാലത്തിന് ഭീഷണിയല്ലെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ . കുഴി ശ്രദ്ധയില്‍പ്പെട്ടയുടനെ നാട്ടുകാര്‍ സംഘടിച്ച് വാഹനങ്ങള്‍ വഴിതിരിച്ച് വിടുകയായിരുന്നു .
Discussion about this post