- സര്‍ക്കാര്‍ സ്കൂളുകളുടെ ശോച്യാവസ്ഥയില്‍ വിശദീകരണം തേടി ഡല്‍ഹി സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന് നോട്ടീസ് അയച്ചു. സംസ്ഥാനത്തെ 720 സ്കൂളികളിലെ പഠന സാഹചര്യം മോശമാണെന്ന മാധ്യമ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.
ഡ്യുട്ടി സമയങ്ങളിലെ അധ്യാപകരുടെ മദ്യപാനവും മോശം പെരുമാറ്റവും, അധ്യാപകരുടെ എണ്ണക്കുറവ്, കുടിവെള്ള ലഭ്യതയില്ലായമ, ശൌച്യാലയങ്ങളുടെ അപര്യാപതതയും വൃത്തിയില്ലായ്മയും തുടങ്ങി ഡല്‍ഹി യിലെ സര്‍ക്കാര്‍ സ്കൂളുള്‍ നേരുടന്ന പ്രശ്നങ്ങള്‍ ഗൗരവമേറിയതാണെന്ന് കമ്മീഷന് വിലയിരുത്തി. ഇതു സംബന്ധിച്ച നോട്ടീസിന് സര്‍ക്കാര്‍ നാലാഴ്ചക്കകം മറുപടി നല്‍കണമെന്നും മനുഷ്യാവകാശ കമ്മീഷന് നിര്‍ദ്ദേശിച്ചു.
Discussion about this post