ബന്ധുനിയമന ആരോപണവുമായി സിപിഎമ്മിനെതിരെ വീണ്ടും യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് . കോടിയേരി ബാലകൃഷ്ണന്റെ അറിവോടെയാണ് കോലിയക്കോട് കൃഷ്ണന് നായരുടെ സഹോദരപുത്രനെ വഴിവിട്ട രീതിയില്‍ നിയമിച്ചതെന്ന് ഫിറോസ് ആരോപിക്കുന്നു . ഇത് ചൂണ്ടിക്കാട്ടിയാണ് മന്ത്രി കെ.ടി ജലീല്‍ സിപ്പിഎമ്മിനെ ബ്ലാക്ക്മെയില്‍ ചെയ്യുന്നതെന്നും . ബന്ധു നിയമനത്തിന്റെ പേരില്‍ താന്‍ രാജിവെക്കേണ്ടി വന്നാല്‍ തന്റെ വകുപ്പിന് കീഴില്‍ താന്‍ അറിയാതെ നടത്തിയ നിയമനം വലിയ ചര്‍ച്ചയാകുമെന്നാണ് കെ.ടി ജലീല്‍ കോടിയേരിയുടെ മുന്നില്‍ പ്രചരിപ്പിക്കുന്ന വാദമെന്നും ഇത് പാര്‍ട്ടിയെ തന്നെ വെട്ടിലാക്കുമെന്ന ജലീലിന്റെ ഭീഷണിയെ തുടര്‍ന്നാണ് മന്ത്രിസ്ഥാനത്ത് തുടരുന്നതെന്നും ഫിറോസ് കോഴിക്കോട് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു .
സര്‍ക്കാരിന്റെയും ധനവകുപ്പിന്റെയും അനുമതിയില്ലാതെയായിരുന്നു കോലിയക്കോട് കൃഷ്ണന്‍നായരുടെ സഹോദരപുത്രന് ഡി.എസ് നീലകണ്ഠനെ ഇന്‍ഫോര്‍മേഷന്‍ കേരള മിഷനില്‍ ഡയറക്ടറായി നിയമിച്ചത് . ഒരു മാസം ഒരു ലക്ഷത്തിലേറെയാണ് ശമ്പളമെന്നും ഫിറോസ് പറയുന്നു .
കോടിയേരിയുടെ വ്യക്തി താത്പര്യമാണോ പാര്‍ട്ടി താത്പര്യമാണോ ഇത്തരമൊരു നിയമനം നടത്തിയതിന് പിന്നില്ലെന്നു നേതൃത്വം വിശദീകരിക്കണം . ജോലിയില്‍ പ്രവേശിച്ചതിന് ശേഷം ഇന്‍ഫോര്‍മേഷന്‍ ഡയറക്ടര്‍ എന്ന നിലയ്ക്ക് എന്തെങ്കിലും അദ്ദേഹം നടത്തിയിട്ടുണ്ടോയെന്ന ചോദ്യത്തിന് ഒന്നും ചെയ്തട്ടില്ല എന്നാണു മറുപടി കിട്ടിയതെന്ന് ഫിറോസ് പറയുന്നു . ഒന്നും ചെയ്യാത്ത ഒരാള്‍ക്ക് എന്തിനാണ് ഇത്രമാത്രം ഭാരിച്ച ശമ്പളം നല്കി നിയമനം നടത്തിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം . യോഗ്യത ഇല്ലാതിരുന്നിട്ടും അഭിമുഖത്തില്‍ കൂടുതല്‍ മാര്‍ക്ക് നല്‍കിയാണ് നിയമനം നടത്തിയതെന്നും ഫിറോസ് പറയുന്നു .
സംസ്ഥാന സര്‍ക്കാര്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുമ്പോള്‍ ഒരു വര്‍ഷത്തേക്ക് എന്നതാണ് കരാര്‍ എന്നാല്‍ ഇവിടെ അഞ്ച് വര്‍ഷത്തേക്കാണ് ഇയാളെ നിയമിചിരിക്കുന്നതെന്നും ഫിറോസ് ആരോപിക്കുന്നു .
Discussion about this post