ഡല്‍ഹി: കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ കുടുംബവുമായി 20 വര്‍ഷത്തെ അടുപ്പമുണ്ടെന്ന് ലളിത് മോദി. സുഷമയുടെ ഭര്‍ത്താവ് സ്വരാജ് കൗശല്‍ തന്റെ അഭിഭാഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്‍.സി.പി നേതാക്കളായ ശരത് പവാറും പ്രഫുല്‍ പട്ടേലും തന്നെ സഹായിച്ചിട്ടുണ്ടെന്നും ലളിത് മോദി മാധ്യമങ്ങളോട് പറഞ്ഞു.
വന്ധുരരാജ സിന്ധ്യയുമായി തനിക്ക് അടുത്ത ബന്ധമുണ്ട്. ഭാര്യയുടെ ചികിത്സാ സമയത്ത് സിന്ധ്യ ഒപ്പമുണ്ടായിരുന്നു. യു.കെ യാത്രാരേഖകള്‍ക്കായി തന്നെ പിന്തുണച്ച് വസുന്ധര രാജെ കത്തയച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റിന് തനിക്കെതിരായ കുറ്റം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ലളിത് മോദി പറഞ്ഞു.
Discussion about this post