ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഹരിയാണ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ബി.എസ്.ഹൂഡയുടെ വസതിയില്‍ സി.ബി.ഐ റെയ്ഡ് നടത്തുന്നു. ഡല്‍ഹിയിലും പരിസര പ്രദേശത്തും കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ റെയ്ഡ് നടത്തുന്നുണ്ട്.
ഗുരുഗ്രാമിലെ കര്‍ഷകര്‍ക്ക് 1,500 കോടി രൂപയുടെ നഷ്ടം വരുത്തിക്കൊണ്ട് അനധികൃതമായി ഭൂമി കൈയ്യേറിയെന്ന് ചൂണ്ടിക്കാട്ടി ബി.എസ്.ഹൂഡയ്ക്കെതിരെയും മറ്റ് 33 പേര്‍ക്കെതിരെയും 2018ല്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
2017 മേയില്‍ പഞ്ച്കുളയില്‍ വ്യവസായ ഭൂമി വീതിച്ച് നല്‍കിയതില്‍ കൃത്രിമമുണ്ടെന്ന് ചൂണ്ടിക്കാട്ടി സി.ബി.ഐ ഹൂഡയെ ചോദ്യം ചെയ്തിരുന്നു.
Discussion about this post