ന്യൂഡൽഹി : ഡൽഹിയിലെ സ്‌കൂളുകൾക്ക് ലഭിച്ച ബോംബ് ഭീഷണിയുടെ ഇമെയിലിന്റെ ഉറവിടം കണ്ടെത്തി പോലീസ് .ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ നിന്ന് അയച്ചതാണെന്ന് സംശയിക്കുന്നതായി ഡൽഹി പോലീസ് പറഞ്ഞു.
ഇമെയിലുകളുടെ ഐപി വിലാസം ബുഡാപെസ്റ്റിൽ നിന്ന് കണ്ടെത്തി. കൂടുതൽ അന്വേഷണത്തിനായി ഉടൻ തന്നെ ഹംഗറിയിലെ അധികൃതരുമായി ബന്ധപ്പെടുമെന്ന് ഡൽഹി പോലീസ് അറിയിച്ചു. ഡൽഹിയിലെ എൻസിആറിലെ 150 സ്‌കൂളുകൾക്കാണ് ഇ മെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചിരുന്നത്. ലഭിച്ച ഇ മെയിൽ വ്യാജ സന്ദേശമാണെന്ന് ആഭ്യന്തരമന്ത്രാലയം അന്ന് തന്നെ അറിയിച്ചിരുന്നു.
മെയ് 1 നാണ് സ്‌കൂളുകളിൽ ബോംബ് ഭീഷണി നടത്തിയത്. സ്‌കൂൾ വളപ്പിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു ഇമെയിൽ . ബോംബ് ഭീഷണിയെ തുടർന്ന് സ്‌കൂളുകളിൽ നിന്നും വിദ്യാർത്ഥികളെ ഒഴിപ്പിക്കുകയും മണിക്കൂറുകളോളം നീണ്ട പരിശോധന നടത്തുകയും ചെയ്തിരുന്നു .
Discussion about this post