കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ ഗാന്ധി കുടുംബമല്ലാതെ വേറെ മാര്‍ഗമില്ലെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ അഭിപ്രായപ്പെട്ടു. പ്രിയങ്കാ ഗാന്ധി വദ്രയെ ഐ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തില്‍ ഗാന്ധി കുടുംബത്തിന് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
നിലവിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും അദ്ദേഹം പുകഴ്ത്തി. കോണ്‍ഗ്രസ് അധ്യക്ഷന്റെ പദവിയ്ക്ക് രാഹുല്‍ ഗാന്ധിയാണ് ഏറ്റവും അര്‍ഹനെന്ന് അദ്ദേഹം പറഞ്ഞു. അധ്യക്ഷ പദവിക്ക് വേണ്ടി രാഹുല്‍ ഗാന്ധിക്കെതിരെ കോണ്‍ഗ്രസിലെ മറ്റേത് നേതാവ് മത്സരിച്ചാലും രാഹുല്‍ ഗാന്ധി തന്നെ ജയിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു.
അതേസമയം 2019 ലോക്സഭാ തിരഞ്ഞെടുപ്പ് ഇന്ത്യയുടെ ആത്മാവിന് വേണ്ടിയുള്ള യുദ്ധമാണെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.
ദേശീയതയുടെ അളവുകോല്‍ മതമാണെന്ന് പറയുന്നത് പാക്കിസ്ഥാന്റെ ചിന്താഗതിയാണെന്നും ഈ ചിന്താഗതി ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ശശി തരൂര്‍ ആരോപിച്ചു.
Discussion about this post