ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന് നേരെ ബോംബ് ഭീഷണി. ഇതേ തുടർന്ന് ബോംബ് സ്‌ക്വാഡും പോലീസും ആഭ്യന്തര മന്ത്രാലയത്തിൽ എത്തി പരിശോധന ആരംഭിച്ചു. വൈകീട്ടോടെയാണ് ആഭ്യന്തര മന്ത്രാലയത്തിൽ ബോംബുവച്ചിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം എത്തിയത്.
ഡൽഹിയിലെ നോർത്ത് ബ്ലോക്ക് ഓഫീസിന് നേരെയാണ് ബോംബ് ഭീഷണി. ഓഫീസിലേക്ക് ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഇ- മെയിൽ സന്ദേശം ലഭിക്കുകയായിരുന്നു. ഇത് കണ്ട അധികൃതർ ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസും ബോംബ് സ്‌ക്വാഡും എത്തി പരിശോധന ആരംഭിച്ചു. ഫയർഫോഴ്‌സും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇ-മെയിൽ വിലാസം കേന്ദ്രീകരിച്ച് ഊർജ്ജിത അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. നേരത്തെ ഡൽഹിയിലെ സ്‌കൂളുകളിലേക്ക് സമാന രീതിയിൽ ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നു. ഇതിൽ അന്വേഷണം തുടരുന്നതിനിടെ ആണ് ആഭ്യന്തര മന്ത്രാലയത്തിന് നേരെ തന്നെ ഭീകരാക്രമണ ഭീഷണി ഉണ്ടായിരിക്കുന്നത്.
Discussion about this post