ജമ്മ കശ്മീരിലെ റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ആക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരെ സുരക്ഷാ സൈനികര്‍ വധിച്ചു. ശ്രീനഗര്‍ ജില്ലയിലെ ഖോന്‍മോഹ് പ്രദേശത്ത് വെച്ച് നടന്ന ഏറ്റുമുട്ടലിലായിരുന്നു ഇവര്‍ കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
ഇവരുടെ പക്കല്‍ നിന്നും രണ്ട് എ.കെ-47 തോക്കുകളും മറ്റ് ആയുധങ്ങളും വീണ്ടെടുത്തു. ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കന്നുണ്ടെന്ന് രഹസ്യ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു സുരക്ഷാ സൈനികര്‍ തിരച്ചില്‍ നടത്തിയത്.
ശ്രീനഗറില്‍ നിലവില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
അതേസമയം പുല്‍വാമയിലെ ഒരു സി.ആര്.പി.എഫ് ക്യാമ്പിനെതിരെ ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
Discussion about this post