ന്യൂസിലാന്‍ഡിനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തി മഹേന്ദ്രസിംഗ് ധോണിയുടെ തകര്‍പ്പന്‍ സ്റ്റമ്പിംഗ് . ന്യൂസിലണ്ടിന്റെ താരം റോസ് ടെയ്ലറെ പുറത്താക്കിയ സ്റ്റംപിംഗ് ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു . ക്രീസില്‍ 25 പന്ത് നേരിട്ട് രണ്ട് ബൌണ്ടറിയടക്കം 22 റണ്‍സ് നേടി നിലയുറപ്പിച്ചിരിക്കുമ്പോഴായിരുന്നു മിന്നല്‍ പ്രഹരം പോലെ ധോനിയുടെ കയ്യടക്കത്തില്‍ ടെയ്ലറുടെ അടിവേരിളക്കിയത് .
ഇന്ത്യ തകര്‍ത്തടിച്ച് നേടിയ 325 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍ഡ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് നേടിയിരിക്കുമ്പോഴായിരുന്നു ധോനിയുടെ മിന്നല്‍ പ്രഹരം . 18മത് ഓവര്‍ ചെയ്യാനെത്തിയ കേദാര്‍ ജാദവിന്റെ വിക്കറ്റ് ലക്ഷ്യമാക്കി എറിഞ്ഞ പന്തിനെ പ്രതിരോധിക്കാന്‍ ടെയ്ലര് പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ബാറ്റിനും കാലിനും ഇടയിലൂടെ ധോണിയുടെ കൈകളിലേക്ക് എത്തുകയായിരുന്നു . മിന്നല്‍ വേഗതയില്‍ ചലിച്ച ധോണിയുടെ കൈകള്‍ സ്റ്റംപിളക്കി . തുടര്‍ന്ന് ധോണിയും ചഹലും അപ്പീല്‍ ചെയ്തതോടെ തീരുമാനം തേര്‍ഡ് അംപയറിന് .
സൂക്ഷ്മമായി സ്ലോ മോഷനില്‍ നടത്തിയ പരിശോധനയിലാണ് സംഭവത്തിന്റെ തീവ്രത മനസിലാവുന്നത് . പന്ത് പ്രതിരോധിക്കാനുള്ള ശ്രമത്തിന് ഇടയില്‍ ടെയ്ലറുടെ കാല്പാദം സെകന്റ് വ്യത്യാസത്തില്‍ വായുവിലുയര്‍ന്ന സമയത്താണ് ധോണി സ്റ്റംപ് ചെയ്തിരിക്കുന്നത് . ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് നടത്തിയ പരിശോധനയില്‍ ഉറപ്പാക്കിയ ശേഷം തേര്‍ഡ് അമ്പയറില്‍ നിന്നും തീരുമാനമെത്തി ടെയ്ലര് ഔട്ട് .
Discussion about this post