ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെ വിമര്‍ശിച്ച് മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍ നടത്തിയ പ്രസ്താവനയ്ക്ക് പ്രതികരണവുമായി കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം രംഗത്ത്. സെന്‍കുമാറിന് അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം ബി.ജെ.പിയില്‍ അംഗമല്ലെന്നും കണ്ണന്താനം പറഞ്ഞു. അതേസമയം ഒരാള്‍ക്ക് പുരസ്‌കാരം ലഭിക്കുമ്പോള്‍ അതിനെ വിമര്‍ശിക്കുക എന്നത് മലയാളിയുടെ ഡി.എന്‍.എയിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏത് മലയാളിക്ക് അംഗീകാരം ലഭിച്ചാലും എല്ലാ മലയാളികളും ഒരുമിച്ച് ആഘോഷിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്ക് മറുപടി പറയേണ്ട ആവശ്യം തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ലോക ചരിത്രത്തില്‍ തന്നെ ഒരു സര്‍ക്കാരിനും ചെയ്യാനാവാത്ത കാര്യങ്ങളാണ് നാല് വര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പത്ത് കോടി ശൗചാലയങ്ങള്‍ നാല് വര്‍ഷം കൊണ്ട് ഉണ്ടാക്കിയ രാജ്യമാണ് കേരളമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ 30 കോടി പേര്‍ക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങുകയും ആ അക്കൗണ്ടുകളിലേക്ക് 5.4 ലക്ഷം കോടി രൂപ ട്രാന്‍സ്ഫര്‍ ചെയ്‌തെന്നും കണ്ണന്താനം പറഞ്ഞു.
Discussion about this post