ആറു വയസ്സിനും 14 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക് ഒന്നുമുതല്‍ എട്ടാം ക്ലാസ്സുവരെ നല്കി വരുന്ന സൗജന്യവിദ്യാഭ്യാസം പ്ലസ് ടൂ വരെ ഉയര്‍ത്താന്‍ ആലോചന . ഇതിനായിടുള്ള ശുപാര്‍ശ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പരിഗണിക്കാന്‍ സാധ്യതയുള്ളതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു .
സൗജന്യമായി നിര്‍ബന്ധിതമായി എട്ടാം ക്ലാസ്സുവരെ വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്ന 2009 ലെ നിയമം പ്ലസ് ടൂ വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കണമെന്ന നിര്‍ദ്ദേശം നേരത്തെ തന്നെ വന്നിരുന്നു . യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര വിദ്യാഭ്യാസ ഉപദേശസമിതിയുടെ സബ്-കമ്മിറ്റിയായിരുന്നു ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരുന്നത് .
2009 ലെ നിയമത്തിന്റെ പരിധിയില്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികളെ കൊണ്ട് വരുന്നത് പരിഗണനയിലാണ് എന്നും ഇതിനായിട്ടുള്ള ആലോചനകള്‍ നടക്കുന്നതായും മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു .
Discussion about this post