പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച ” ട്രെയിന്‍ 18 ” സര്‍വീസ് നടത്തുക വന്ദേ ഭാരത് എക്സ്പ്രസ് എന്ന പേരില്‍ . ഡല്‍ഹി-വാരണാസി റൂട്ടില്‍ ഉടന്‍ തന്നെ സര്‍വീസ് ആരംഭിക്കാന്‍ ഇരിക്കെയാണ് കേന്ദ്രറെയില്‍വേ മന്ത്രാലയം നാമകരണം നടത്തിയിരിക്കുന്നത് . മെട്രോ ട്രെയിന്‍ മാതൃകയില്‍ എഞ്ചിനില്ലാത്ത ഇന്ത്യയുടെ ആദ്യ ട്രെയിനാണ് ” വന്ദേ ഭാരത് എക്സ്പ്രസ് ”
ഇന്ത്യയിലെ എന്‍ജിനിയര്‍മാര്‍ നിര്‍മ്മിച്ച ഇന്ത്യയിലെ തന്നെ വേഗമേറിയ ട്രെയിനാണ് ” വന്ദേ ഭാരത് എക്സ്പ്രസ് ” ലോകനിലവാരമുള്ള ട്രെയിനുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചെടുക്കാന്‍ സാധിക്കുമെന്നതിന്റെ മികച്ച ഉദാഹരണമാണ് ” വന്ദേ ഭാരത് എക്സ്പ്രെസ്സ് ” എന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ പറഞ്ഞു . ഇത് ജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്ന റിപബ്ലിക് ദിന സമ്മാനമാണെന്നും ഡല്‍ഹി-വാരണാസി ട്രെയിന്റെ ഫ്ലാഗ് ഓഫ് കര്‍മ്മം നടത്താന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
പൂര്‍ണ്ണമായും തദ്ദേശിയമായി നിര്‍മ്മിച്ച ട്രെയിന്റെ പരമാവധി വേഗത മണിക്കൂറില്‍ 160 കിലോമീറ്ററാണ് . 18 മാസംകൊണ്ട് 97 കോടി രൂപ ചിലവില്‍ ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മ്മിച്ച ട്രെയിനില്‍ പൂര്‍ണ്ണമായും ശീതീകരിച്ച കോച്ചുകളാണ് ഘടിപ്പിച്ചിരിക്കുന്നത് . നിലവില്‍ സര്‍വീസ് നടത്തുന്ന ശതാബ്ദി എക്സ്പ്രസ്സുകള്‍ക്ക് പകരമായിട്ടാകും വന്ദേഭാരത് എക്പ്രസ് ട്രെയിനുകള്‍ സര്‍വീസ് നടത്തുക .
Discussion about this post