ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ നടക്കുന്ന ഏകദിന പരമ്പരയിലെ മൂന്നാം ഏകദിനത്തില്‍ കിവീസിനെ ഓളൗട്ടാക്കി ഇന്ത്യന്‍ ബൗളര്‍മാര്‍. ഇന്ത്യയുടെ വിജയലക്ഷ്യം 244 റണ്‍സാണ്.
ടോസ് നേടിയ ന്യൂസിലാന്‍ഡ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയുടെ മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് നേടി. വിലക്കിന് ശേഷം തിരിച്ചെത്തിയ ഹാര്‍ദിക് പാണ്ഡ്യ 45 റണ്‍സ് മാത്രം വിട്ട് നല്കി രണ്ട് വിക്കറ്റുകള്‍ നേടി. 49 ഓവറുകള്‍ പിന്നിട്ടപ്പോഴാണ് ഇന്ത്യ ന്യൂസിലാന്‍ഡിന്റെ എല്ലാ വിക്കറ്റുകളും നേടിയത്.
ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയ്ക്ക് വേണ്ടി രണ്ട് വിക്കറ്റുകള്‍ നേടി. ന്യൂസിലാന്‍ഡിന്റെ ടെയ്ലര്-ലഥാം കൂട്ടുകെട്ട് 119 റണ്‍സ് നേടി. ഇതില്‍ ലഥാം 62 പന്തില്‍ നിന്നും അര്‍ധ സെഞ്ചുറി നേടി. ടെയ്ലറാകട്ടെ 71 പന്തില്‍ നിന്നുമാണ് അര്‍ധ സെഞ്ചുറി നേടിയത്.
Discussion about this post