സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ എസ്.പി ചൈത്രാ തെരേസ ജോണിനെതിരെ നടപടിക്ക് ശുപാര്‍ശയില്ല. എ.ഡി.ജി.പി മനോജ് എബ്രഹം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ചൈത്രക്കെതിരെ നടപടിക്ക് ശുപാര്‍ശയില്ലാത്തത്. എസ്.പിയുടെ റെയ്ഡില്‍ നിയമപരമായി തെറ്റില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡി.ജി.പിക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സി.പി.എം ഓഫീസില്‍ ഒളിവില്‍ കഴിയുന്നുവെന്ന് കൃത്യമായ സൂചനകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് റെയ്ഡ് നടത്തിയെന്ന് വിശദീകരണവുമുണ്ട്.
ജനുവരി 24നായിരുന്നു സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയത്. ഇതില്‍ സി.പി.എം ചൈത്രാ തെരേസാ ജോണിനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ചൈത്രാ തെരേസാ ജോണിന് ചുമതലമാറ്റം ലഭിച്ചിരുന്നു.
Discussion about this post