പ്രധാനമന്ത്രിയ്ക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലം ചെയ്ത് വില്‍ക്കുന്നതിന് വലിയ ജനപിന്തുണയാണ് ലഭിയ്ക്കുന്നത്. ആയിരത്തി തൊള്ളായിരമോളം സമ്മാനങ്ങളാണ് ഡല്‍ഹിയില്‍ ലേലം ചെയ്തത്. പ്രധാനമന്ത്രിയ്ക്ക് ലഭിച്ച തലപ്പാവുകള്‍ മുതല്‍ വിവിധ ദേവതമാരുടെ രൂപങ്ങള്‍ വരെയുള്ള സമ്മാനങ്ങള്‍ അതിന്റെ യഥാര്‍ത്ഥ മൂല്യത്തിന്റെ പത്തിരട്ടിയോളം അധികം തുകനല്കിയാണ് ജനങ്ങള്‍ വാങ്ങുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു തീവണ്ടിയാപ്പീസില് നടന്നുപോകുന്ന എണ്ണാച്ഛായാചിത്രം അഞ്ചുലക്ഷം രൂപയ്ക്കാണ് ലേലം കൊണ്ടത്. റെയില്‍വേയില്‍ ടിക്കറ്റ് എക്സാമിനര്‍ ആയിരുന്ന ബിജയ് ബിസ്വാള്‍ എന്ന നാഗ്പൂര്‍ സ്വദേശിയാണ് ഈ ചിത്രം വരച്ചത്. തീവണ്ടിയും തീവണ്ടിയാപ്പീസും പ്രമേയമായ അനേകം ചിത്രങ്ങള്‍ വരച്ചിട്ടുള്ള ബിജയ് ബുസ്വാള്‍ റെയില്‍)വേയില്‍ നിന്ന് വോളണ്ടറി റിട്ടയര്‍മെന്റിനു ശേഷം ഇപ്പോള്‍ മുഴുവന്‍ സമയ ചിത്രകാരനാണ്.
പ്രധാനമന്ത്രിയ്ക്ക് ലഭിച്ച ഒരു തടികൊണ്ടുണ്ടാക്കിയ ബൈക്കിന്റെ മാതൃകയും അഞ്ചുലക്ഷം രൂപ നേടി. സുവര്‍ണ്ണക്ഷേത്രത്തിന്റെ ഒരു മാതൃകയ്ക്ക് മൂന്നര ലക്ഷം രൂപയാണ് ലഭിച്ചത്. മഹാത്മാ ബസവേശ്വരന്റെ ഒരു ശില്‍പ്പത്തിന് എഴുപതിനായിരം രൂപയും ലഭിച്ചു.
കൂടുതല്‍ വിലയുള്ള സമ്മാനങ്ങള്‍ ഇന്റര്‍നെറ്റ് വഴി ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്കായി ഈ ഓക്ഷന് നടത്തും ഇന്ന് തുടങ്ങുന്ന ഇന്റര്‍നെറ്റ് ലേലം ജനുവരി 31 വരെ തുടരും. ഇതുവഴി ലഭിയ്ക്കുന്ന മുഴുവന്‍ തുകയും ഗംഗാനദി ശുദ്ധിയാക്കുന്നതിനായുള്ള നമാമി ഗംഗാ പദ്ധതിയ്ക്ക് വേണ്ടി സംഭാവന നല്‍കുമെന്ന് കേന്ദ്ര സാംസ്കാരികവകുപ്പ് മന്ത്രി മഹേഷ് ശര്‍മ്മ പറഞ്ഞു.
ഇപ്പോള്‍ത്തന്നെ അനേകശതലക്ഷങ്ങള് ലാഭം ലഭിച്ച ഈ ലേലം കഴിയുമ്പോള്‍ കോടികള്‍ തന്നെ കണ്ടെത്താനാകുമെന്നാണ് കരുതുന്നത്. നമാമി ഗംഗ പോലൊരു വലിയ പദ്ധതിയ്ക്കായി തുക ചിലവഴിയ്ക്കും എന്നതുകൊണ്ട് എത്ര തുക മുടക്കി സാധനങ്ങള്‍ വാങ്ങാനും സന്തോഷമേ ഉള്ളൂ എന്ന് ലേലത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
Discussion about this post