സിപിഎം ജില്ലാ കമ്മറ്റിഓഫീസില്‍ പരിശോധന നടത്തിയ ഡിസിപി ചൈത്ര തെരേസ ജോണിനെതിരെ വകുപ്പു തല നടപടിക്ക് സാധ്യത. ചൈത്രയ്ക്ക് എതിരെ നടപടി വേണമെന്ന ആവശ്യവുമായി സിപിഎം ശക്തമായി രംഗത്തുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇന്ന് തീരുമാനമെടുക്കും.അതേ സമയം ചൈത്രയുടെ നടപടി ശരിവച്ച അന്വേഷണ റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് മുന്നിലുള്ളത്. സ്ഥലം മാറ്റുകയോ അല്ലെങ്കില്‍ സര്‍ക്കാര്‍ വിശദീകരണം ചോദിക്കുകയോ ചെയ്യുമെന്നാണ് സൂചന.
അതേ സമയം സിപിഎം ഓഫീസില്‍ പരിശോധന നടത്തിയ ചൈത്രയുടെ നടപടിയില്‍ നിയമപരമായി തെറ്റില്ലെന്നാണ് എഡിജിപി മനോജ് എബ്രഹമിന്റെ റിപ്പോര്‍ട്ട്. ചൈത്രയെ ന്യായീകരിക്കുന്ന റിപ്പോര്‍ട്ടില്‍ മറ്റൊരു ശുപാര്‍ശയൊന്നും കൂടാതെയാണ് ഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയതെന്നാണ് സൂചന. യുവ ഉദ്യോഗസ്ഥക്കെതിരെ കടുത്ത നടപടികള്‍ പാടില്ലെന്ന പൊതു ധാരണയാണ് ഐപിഎസ് തലത്തിലുള്ളത്. അതുകൊണ്ടുതന്നെയാണ് എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ ഒരു ശുപാര്‍ശയും നല്‍കാതെ സര്‍ക്കാരിന്റെ തീരുമാനത്തിലേക്ക് ഡിജിപി വിട്ടത്.
Discussion about this post