പ്രയാഗ്രാജില് നടക്കുന്ന കുംഭ മേളയില്‍ ഗംഗാ, യമുനാ, സരസ്വതി സംഗമസ്ഥാനത്ത് സ്നാനം നടത്തി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മറ്റ് ക്യാബിനറ്റ് മന്ത്രിമാരും. ആദ്യമായി പ്രയാഗ്രാജില് ക്യാബിനറ്റ് യോഗം നടത്തിയതിന് ശേഷമായിരുന്നു യോഗി സ്നാനം നടത്തിയത്. ആദ്യമായാണ് ലഖ്നൗവിന് പുറത്ത് ക്യാബിനറ്റ് യോഗം നടക്കുന്നത്. സ്നാനത്തില്‍ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയവും ദിനേശ് ശര്‍മ്മയും പങ്കെടുത്തു. സ്നാനത്തിന് ശേഷം മന്ത്രിമാര്‍ ഒരു ഹനുമാന് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയും നടത്തി.
ക്യാബിനറ്റ് യോഗത്തിന് ശേഷം ലോകത്തിലെ ഏറ്റവും നീളമേറിയ എക്സ്പ്രസ് വേ ഉത്തര്‍ പ്രദേശില്‍ നിര്‍മ്മിക്കുമെന്നും മന്ത്രിസഭ അറിയിച്ചു. 600 കിലോമീറ്റര്‍ നീളമുള്ള എക്സ്പ്രസ് വേ മീരട്ട് മുതല്‍ പ്രയാഗ്രാജ് വരെ നീണ്ട് കിടക്കും. അംരോഹ, ബുലന്ദ്ഷഹര്‍, ബദവുന്‍, ഷാജഹാന്‍പൂര്‍, ഫറൂഖാബാദ്, ഹര്‍ദോയ്, കനൗജ്, ഉന്നാവോ, റായ് ബറേലി, പ്രതാപ്ഗര്‍ എന്നീ സ്ഥലങ്ങളിലൂടെ എക്സ്പ്രസ് വേ കടന്ന് പോകും. ഏകദേശം 6,500 ഹെക്ടര്‍ ഭൂമിയില്‍ നിര്‍മ്മിക്കുന്ന എക്സ്പ്രസ് വേയുടെ നിര്‍മ്മാണ ചിലവ് 36,000 കോടി രൂപയായിരിക്കും.
ക്യാബിനറ്റ് മന്ത്രിമാര്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രം ‘ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക്’ എന്ന ചിത്രവും യോഗിയും മന്ത്രിമാരും കണ്ടു. ചിത്രം കൂടുതല്‍ യുവജനത കാണണമെന്ന് യോഗി അഭിപ്രായപ്പെട്ടു. ചിത്രത്തെ ഉത്തര്‍ പ്രദേശില്‍ ജി.എസ്.ടിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
#WATCH Prayagraj: Uttar Pradesh Chief Minister Yogi Adityanath and other leaders take holy dip at #KumbhaMela2019 pic.twitter.com/srZmBhgh5P
— ANI UP/Uttarakhand (@ANINewsUP) January 29, 2019
Discussion about this post