മോഹന്‍ലാലിനെ നായകനാക്കി നിര്‍മ്മിക്കാനിരുന്ന ബ്രഹ്മാണ്ഡ ചിത്രമായ ‘രണ്ടാമൂഴ’ത്തില്‍ നിന്നും നിര്‍മ്മാതാവ് ബി.ആര്.ഷെട്ടി പിന്മാറിയെന്ന് സൂചന. എം.ടി.വാസുദേവന്‍ നായര്‍ എഴുതിയ ചിത്രത്തിന്റെ തിരക്കഥയെ സംബന്ധിച്ച് എം.ടിയും സംവിധായകന് ശ്രീകുമാര്‍ മേനോനും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസം കോടതി കയറിയതിന്റെ പശ്ചാത്തലത്തിലാണ് ബി.ആര്.ഷെട്ടി പിന്മാറിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നിലവില്‍ ചിത്രം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഡോ.എസ്.കെ.നാരായണനുമായി ശ്രീകുമാര്‍ മേനോന് കരാറില്‍ ഒപ്പിട്ടുവെന്ന് മനുഷ്യാവകാശ പ്രവര്ത്തകന് ജോമോന് പുത്തന്‍പുരയ്ക്കല്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഒപ്പിടുന്ന വേളയില്‍ സ്വാമി വിദ്യാനന്ദ, ബിജു.ഡി, വിമല്‍ വേണ്ടു എന്നിവര്‍ ഉണ്ടായിരുന്നുവെന്നും ജോമോന് പുത്തന്‍പുരയ്ക്കല്‍ പറയുന്നു. ഇതിന്റെ ഫോട്ടോ സഹിതമാണ് അദ്ദേഹം ഫേസ്ബുക്കിലിട്ടത്. ബി.ആര്.ഷെട്ടി പിന്മാറിയോ എന്ന കാര്യം ശ്രീകുമാര്‍ മേനോന് വ്യക്തമാക്കിയിട്ടില്ല.
ചിത്രത്തിന്റെ നിര്‍മ്മാണം നീണ്ട് പോയതിനെത്തുടര്‍ന്നാണ് എം.ടി തിരക്കഥ തിരിച്ച് ചോദിച്ചത്. തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം കോടതിയെ സമീപിക്കുകയുമുണ്ടായി. എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്ലാതെ തന്നെ മഹാഭാരതത്തെ ആസ്പദമാക്കി ചിത്രം നിര്‍മ്മിക്കുമെന്ന് ബി.ആര്.ഷെട്ടി മുന്‍പ് പറഞ്ഞിരുന്നു.
https://www.facebook.com/photo.php?fbid=1210362109127577&set=a.297024613794669&type=3&theater
Discussion about this post