അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസിലെ ഇടനിലക്കാരന്‍ കൃസ്ത്യന്‍ മിഷേലിന്റെ സഹായി ദീപക് തല്‍വാറിനെ പിടികൂടാന്‍ വേണ്ടി മോദി നടത്തിയ നീക്കത്തെ സൂപ്പര്‍ഹീറോ ബാറ്റ്മാനുമായി താരതമ്യം ചെയ്തിരിക്കുകയാണ് ബി.ജെ.പി. കോമിക് പുസ്തകങ്ങളിലൂടെ ലോകം ഏറ്റെടുത്ത സൂപ്പര്‍ഹീറോ കഥാപാത്രമാണ് ബാറ്റ്മാന്‍. ബാറ്റ്മാന്‍ കഥകളെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രത്തില്‍ കാണുന്ന പോലെയുള്ള വേഗതയാര്‍ന്ന നീതി നിര്‍വ്വഹണമാണ് മോദി ചെയ്തിരിക്കുന്നതെന്ന് ബി.ജെ.പി ട്വിറ്ററില്‍ കുറിച്ചു.
കള്ളപ്പണം വെളുപ്പിച്ച കേസില്‍ യു.എ.ഇയിലായിരുന്നു ദീപക് തല്‍വാറിനെ ഇന്ന് രാവിലെയായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തത്. ദീപക് തല്‍വാറിനെ ഇന്ത്യയ്ക്ക് കൈമാറാനായി ഇന്ത്യ യു.എ.ഇയുമായി ചര്‍ച്ച നടത്തിയിരുന്നു. ദീപക് തല്‍വാറിന് പുറമെ കൃസ്ത്യന്‍ മിഷേലിന്റെ മറ്റൊരു സഹായി രാജീവ് സക്‌സേനയെയും ഇന്ത്യ പിടികൂടിയിരുന്നു. ദുബായില്‍ നിന്നുമായിരുന്നു രാജീവ് സക്‌സേനയെ ഇന്ത്യയിലേക്കെത്തിച്ചത്.
ബാറ്റ്മാന്‍ ചിത്രമായ ‘ദ ഡാര്‍ക്ക് നൈറ്റി’ല്‍ കുറ്റവാളി കഥാപാത്രമായ ലൗവിനെ ഹോങ്കോങ്ങില്‍ നിന്നും പിടികൂടി ഗോഥം എന്ന സാങ്കല്‍പിക നഗരത്തിലെ പോലീസ് ഉദ്യോഗസ്ഥനായ ജിം ഗോര്‍ഡന് നല്‍കുന്ന രംഗവുമായിട്ടാണ് ദീപക് തല്‍വാറിനെ പിടികൂടിയത് ബി.ജെ.പി താരതമ്യം ചെയ്തിരിക്കുന്നത്.
ദീപക് തല്‍വാറിനെ വേഗത്തില്‍ പിടികൂടിയ പോലെ ഒരു കുറ്റവാളിയെ പിടികൂടിയത് ‘ദ ഡാര്‍ക്ക് നൈറ്റി’ലെ ബാറ്റ്മാന്‍ ആണെന്ന് ബി.ജെ.പി പറയുന്നു. ഇത് കൂടാതെ ചിത്രത്തിലെ ‘അസാധ്യമായ ഒന്ന് ഒരാള്‍ ചെയ്യുന്നത് വരെ അത് അസാധ്യമായിരിക്കും’ എന്ന ഡയലോഗും ബി.ജെ.പി ട്വീറ്റിലൂടെ പങ്കുവെച്ചു. ബി.ജെ.പിയുടെ ഈ താരതമ്യത്തെ ജനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.
നിലവില്‍ ദീപക് തല്‍വാറിനെയും രാജീവ് സക്‌സേനയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് വരികയാണ്.
https://twitter.com/BJP4India/status/1090826822697259008
Discussion about this post