ഡല്‍ഹി: യോഗയുമായി ബന്ധപ്പെട്ട് മുസ്ലീം മത വിഭാഗത്തിനുള്ള തെറ്റിദ്ധാരണകള്‍ മാറ്റുന്നതിന് ആര്‍എസ്എസിന്റെ പരിവാര്‍ സംഘടനയായ മുസ്ലീം രാഷ്ട്രീയ മഞ്ച് പുസ്തകമിറക്കുന്നു.’യോഗ ആന്‍ഡ് മുസ്ലിം’ എന്ന പേരിലായിരിക്കും പുസ്തകം പ്രസിദ്ധീകരിക്കുക.യോഗ ഇസ്ലാം വിരുദ്ധമല്ലെന്ന് തെളിയിക്കുന്ന രീതിയിലാവും പുസ്തകത്തിന്റെ ഉള്ളടക്കം. ഇവയ്ക്ക് പുറമെ പ്രവാചകന് മുഹമ്മദിനെ ഒരു യോഗിയായി പുസ്തകത്തില്‍ ചിത്രീകരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
രാജ്യത്തെ സ്കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ മുമ്പും മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ജൂണ്‍ 21 ലോക യോഗദിനം രാജ്യമൊട്ടാകെ ആചരിക്കാനുള്ള കേന്ദ്ര നീക്കത്തിന് എതിരെ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് പരസ്യമായി രംഗത്തെത്തിയതോടെ വിഷയം ലോക ശ്രദ്ധ പിടിച്ചുപറ്റി. മോദിസര്‍ക്കാര്‍ ഒരു പ്രത്യേക മത വിഭാഗത്തിന്റെ ആചാരങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണെന്ന ആരോപണങ്ങളുമായി പ്രതിപക്ഷ പാര്‍ട്ടികളുള്‍പ്പെടെ ഈ അവസരം ഉപയോഗിച്ചു. ഇതോടെയാണ് തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ കേന്ദ്രം നീക്കം തുടങ്ങിയത്.അന്താരാഷ്ട്ര യോഗ ദിനം ആചരിക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ മുസ്ലിം സംഘടനകള്‍ പരസ്യമായി രംഗത്തെത്തിയതിന് പിന്നാലെ പ്രശ്നപരിഹാരത്തിന് പുതുവഴിയുമായി കേന്ദ്രംവും രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post