റബ്ബറിന് കിലോയ്ക്ക് 150 രൂപ ഉറപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. കര്‍ഷകരെ സഹായിക്കാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണിത്. വിലവ്യത്യാസം ബാങ്ക് അക്കൗണ്ട് വഴിയാണ് ലഭ്യാമാക്കുക. രണ്ടു ഹെക്ടര്‍ വരെയുള്ള കൃഷിക്കേ സബ്‌സിഡി ലഭിക്കൂ.
റബ്ബര്‍ ബോര്‍ഡിന്റെ വിലയും കമ്പോളവിലയും തമ്മിലുള്ള വ്യത്യാസം കര്‍ഷകര്‍ക്ക് നല്‍കും. ബ്‌സിഡി ആനുകൂല്യം ലഭിക്കാന്‍ കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മന്ത്രി മാണി പറഞ്ഞു .
കേരളത്തിന്റെയും തമിഴ്‌നാടിന്റെയും സബ്‌സിഡിക്കുള്ള അപേക്ഷകള്‍ ഉടന്‍ സ്വീകരിച്ചുതുടങ്ങുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post