അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായെന്ന് സ്ഥിതീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി . ജനുവരി 19 നാണ് പൂജാരി അറസ്റ്റിലായത് . നാല് മാസം മുന്‍പാണ് പൂജാരി ഒളിവില്‍ കഴിയുന്ന ഇടം കണ്ടുപിടിച്ചത്. തുടര്‍ന്ന് സെനഗല്‍ എംബസിയ്ക്ക് വിവരം കൈമാറുകയായിരുന്നു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി .
നിലവില്‍ കേരളത്തില്‍ ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളിലായി നിരവധി ക്രിമിനല്‍ കേസുകളുണ്ട് . തട്ടികൊണ്ടുപോയും ,ഭീഷണിപ്പെടുത്തിയും പണം തട്ടിയ കേസുകളാണ് കൂടുതലായി പൂജാരിയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് .
കഴിഞ്ഞ ദിവസം രാത്രിയാണ് അനൌദ്യോഗികമായി ബംഗളുരു പോലീസ് പൂജാരി അറസ്റ്റിലായെന്ന വിവരം അറിയിച്ചത് . എന്നാല്‍ ഇതുവരെ ബംഗളൂരു പോലീസില്‍ നിന്നും ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല .
Discussion about this post