അയോദ്ധ്യയിലെ തര്‍ക്ക ഭൂമി സര്‍ക്കാരിന്റേതെന്ന വാദവുമായി ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. ഭരണഘടനയുടെ 300എ അനുച്ഛേദം പ്രകാരം തര്‍ക്ക ഭൂമി സര്‍ക്കാരിന്റേതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സ്ഥലം സര്‍ക്കാരിന് ക്ഷേത്ര നിര്‍മ്മാണത്തിന് വേണ്ടി വിട്ട് നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍പ് അലഹബാദ് ഹൈക്കോടതിയുടെ വിധി വരുന്നത് വരെ തര്‍ക്ക ഭൂമി ആര്‍ക്കും വിട്ട് നല്‍കരുതെന്ന് ഉത്തരവുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇപ്പോല്‍ അലഹബാദ് കോടതിയുടെ വിധി പുറത്ത് വന്നുവെന്നും വേണമെങ്കില്‍ സര്‍ക്കാരിന് സ്ഥലം ക്ഷേത്ര നിര്‍മ്മാണത്തിന് വേണ്ടി വിട്ട് നല്‍കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന് ആരുടെ ഭൂമി വേണമെങ്കിലും നഷ്ടപരിഹാരം നല്‍കിയതിന് ശേഷം നേടിയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. സ്ഥലം സുന്നി വഖ്ഫ് ബോര്‍ഡിന്റേതെന്ന അവകാശവാദം വരികയാണെങ്കില്‍ അവര്‍ക്ക് നഷ്ടപരിഹാരം മാത്രം സര്‍ക്കാരിന് നല്‍കിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
ഇതുപോലൊരു സംഭവം നടക്കുകയാണെങ്കില്‍ നേരായ നഷ്ടപരിഹാരം നല്‍കിയോ എന്ന് മാത്രമാണ് സുപ്രീം കോടതി നോക്കുകയെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
Discussion about this post