പ്രിയങ്കാ ഗാന്ധി വദ്രയുടെ ഭര്‍ത്താവും കള്ളപ്പണം വെളുപ്പിച്ച കേസിലെ പ്രതി റോബര്‍ട്ട് വദ്ര മുന്‍കൂര്‍ ജാമ്യത്തിനപേക്ഷിച്ചു. ഡല്‍ഹിയിലെ ഒരു കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ലണ്ടനിലെ ഒരു സ്ഥലം വാങ്ങിയതിന്റെ പിന്നില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്കിയ കേസിലാണ് മുന്‍കൂര്‍ ജാമ്യത്തിന് റോബര്‍ട്ട് വദ്ര അപേക്ഷിച്ചിട്ടുള്ളത്.
ജാമ്യാപേക്ഷ ഇന്ന് സി.ബി.ഐ പ്രത്യേക ജഡ്ജി അരവിന്ദ് കുമാര്‍ പരിഗണിക്കുന്നതായിരിക്കും. ലണ്ടനിലെ ബ്രയന്സ്റ്റോണ് സ്ക്വയറില്‍ സ്ഥിതി ചെയ്യുന്ന സ്ഥലാണ് റോബര്‍ട്ട് വദ്ര വാങ്ങിയത്. ഇതിന്റെ വില 1.9 മില്യണ്‍ പൗണ്ടാണ്.
റോബര്‍ട്ട് വദ്രയുടെ അടുത്ത പങ്കാളിയായ മനോജ് അരോരയും കേസിലെ പ്രതിയാണ്. ജനുവരി 19ന് ഡല്‍ഹിയിലെ ഒരു കോടതി മനോജ് അരോരയ്ക്ക് ഫെബ്രുവരി 6 ആറ് വരെ ഇടക്കാല സംരക്ഷണം നല്‍കിയിരുന്നു.
Discussion about this post