ഡല്‍ഹി: മോദിസര്‍ക്കാരും കെജ്രിവാളും പൊള്ളയായ വാഗ്ദാനങ്ങള്‍ നല്കി പാവങ്ങളെ പറ്റിക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.വാഗ്ദാനങ്ങള്‍ക്ക് ഒരിക്കലും വികസനം കൊണ്ടുവരാന്‍ കഴിയില്ലെന്നും വാഗ്ദാനങ്ങളിലൂടെ വികസനം കൊണ്ടുവരുന്നതിനാണ് മോദിയും കെജ്രിവാളും ശ്രമിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. വികസനങ്ങള്‍ സാക്ഷാത്കരിക്കണമെങ്കില്‍ ഈ സമര വേദിയില്‍നിന്നുകൊണ്ട് സര്‍ക്കാരുകളെ സമ്മര്‍ദത്തിലാക്കണമെന്നും വേണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ശമ്പളക്കുടിശികയുടെ പേരില്‍ പ്രക്ഷോഭത്തിലേക്ക് തിരിഞ്ഞ ഡല്‍ഹിയിലെ ശുചീകരണ തൊഴിലാളികളെ ചൂണ്ടിയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രാഹുല്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.
ഇതൊരിക്കലും ഡല്‍ഹിയിലെ വൃത്തിയാക്കുന്നതിന് ആരംഭിച്ച സമരമല്ല. രാജ്യത്തെ മുഴുവന്‍ വൃത്തിയാക്കുകയാണ് ലക്ഷ്യം. നമ്മള് കൂട്ടമായി നമ്മുടെ ശക്തി തെളിയുക്കകതന്നെ ചെയ്യും. ഇത് അഭിമാനം നേടിയെടുക്കുന്നതിനുള്ള പോരാട്ടമാണെന്നും കൂട്ടായ സമരത്തില്‍ അവസാനംവരെ ഒപ്പം നില്‍ക്കുമെന്നും രാഹുല്‍ ജന്തര്‍ മന്ദറില്‍ പറഞ്ഞു.
Discussion about this post