പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് ചൈനീസ് ഭാഷയിലെഴുതിയ പുസ്തകം ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഏറ്റുവാങ്ങി. ബിജെപി എംപി തരുണ്‍ വിജയ് എഴുതിയ പുസ്തകത്തിന്റെ പേര് ‘മോദി- ഇന്‍ക്രഡിബിള്‍ എമര്‍ജന്‍സ് ഓഫ് എ സ്റ്റാര്‍’ എന്നാണ്.
മോദിയുടെ ജീവിതത്തെക്കുറിച്ചും സാമ്പത്തിക വീക്ഷണങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് സിഷ്വന്‍ യൂണിവേഴ്സിറ്റിയുടെ ദക്ഷിണേഷ്യന്‍ സ്റ്റഡി സെന്ററാണ്.
ഐസിസിആര്‍ പ്രസിഡണ്ട് ലോകേഷ് ചന്ദ്ര, ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല പ്രൊഫസര്‍ എസ്കെ സൊപോരി, തരുണ്‍ വിജയുടെ ഭാര്യ വന്ദനാ ബിഷ്ട് വിജയ് എന്നിവരും പ്രകാശനവേളയില്‍ പങ്കെടുത്തു.
Discussion about this post