അധോലോക കുറ്റവാളി രവി പൂജാര തന്നെയും വിളിച്ച് ഭീഷണിപ്പെടുത്തിയതായി പി.സി ജോര്‍ജ്ജ് എം.എല്‍.എ. തന്നെ ആഫ്രിക്കയില്‍ നിന്ന് തന്നെയാണ് ഫോണ്‍ വിളിച്ചു ഭീഷണിപ്പെടുത്തിയത് . തന്റെ മകനെ കൊല്ലുമെന്ന് പറഞ്ഞതായും പിസി ജോര്‍ജ്ജ് പറയുന്നു .
” നീ പോടാ റാസ്കല്‍ ” എന്നാണു താന്‍ മറുപടി പറഞ്ഞതെന്നും . തന്റെ കൂടി പ്രാക്ക് കാരണമാകാം രവി പൂജാരി പിടിയിലായതെന്നും പി.സി ജോര്‍ജ്ജ് കൂട്ടി ചേര്‍ക്കുന്നു .
സെനഗളില്‍ നിന്നും ഇന്ത്യൻ ചാരസംഘടനയായ റോയും ഇന്റലിജൻസ് ബ്യൂറോയും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് രവി പൂജാര പിടിയിലായതെന്നു കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. ഇയാളെ അഞ്ചു ദിവസത്തിനകം ഇന്ത്യയിലെത്തിക്കും . രവി പൂജാരിക്കെതിരെ ഏറ്റവും അധികം കേസുകളുള്ള കർണാടക, മുംബൈ പൊലീസിന്റെ നടപടികൾക്ക് ശേഷമായിരിക്കും ഇയാളെ കൊച്ചി പൊലീസ് കസ്റ്റഡിയിൽ വാങ്ങുക
Discussion about this post