ബിഷപ്പ് പീഡന രംഗങ്ങള്‍ കാണിച്ച് ഭിഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച ദളിത് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബെംഗളൂരുവിലാണ് സംഭവം. ബെംഗളൂരുവിലെ ഹോളി ട്രിനിറ്റി ചര്‍ച്ച് പുരോഹിതനായ പി.കെ.സാമുവലാണ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇതേത്തുടര്‍ന്ന് ജനുവരി 31ന് 27 വയസ്സുകാരിയായ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പി.കെ.സാമുവലിന്റെ ഭീഷണിയും അതിക്രമവും കാരണമാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പോലീസ് പറയുന്നു.
ദക്ഷിണകൊറിയക്കാരനായ ഡൂ വോങ് ചോയ് നടത്തി വന്നിരുന്ന അനാഥാലയത്തിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി കഴിഞ്ഞിരുന്നത്. ഡൂ വോങ് ചോയും സഹായിയും മാനുവലും ചേര്‍ന്ന് തന്നെ 2013ല്‍ പീഡിപ്പിച്ചുവെന്ന് യുവതി പരാതി നല്‍കിയിരുന്നു. ഡൂ വോങ് ചോയ് തന്നെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ സഹായി പകര്‍ത്തിയെന്നും പിന്നീട് ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ഇരുവരും ബലാത്സംഗം തുടര്‍ന്നുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു. 6 വര്‍ഷത്തിന് ശേഷം ജനുവരിയില്‍ ഇരുവരെയും കോടതി വെറുതെ വിട്ടു.
ഇവര്‍ക്ക് മൂന്ന് പേര്‍ക്കും പുറമെ ബിഷപ്പിന്റെ ഉറ്റ അനുയായി ആയ വിനോദ് ദാസിനെതിരെയും യുവതി പരാതി നല്‍കിയിരുന്നു. ബലാത്സംഗ ദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന് വിനോദ് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി.
യുവതി കല്യാണം കഴിച്ചതിന് ശേഷവും ഭീഷണി തുടര്‍ന്നിരുന്നു. ശേഷം ജനുവരി 31ന് കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു യുവതി. തുടര്‍ന്ന് ബിഷപ്പിനും സഹായിക്കുമെതിരെ ശിവാജി നഗര്‍ പോലീസ് എഫ്.ഐ.ആര് റജിസ്റ്റര്‍ ചെയ്തു.
അതേസമയം സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസിലും സാമുവല്‍ പ്രതിയാണ്. 2015 ജനുവരിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ പോക്സോ ചുമത്തി ബിഷപ്പിനെതിരെ കേസെടുത്തിരുന്നു. പോക്സോ നിയമപ്രകാരം ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചെങ്കിലും ബിഷപ്പ് ഒറ്റത്തവണ പോലും കോടതിയില്‍ ഹാജരായിരുന്നില്ല.
Discussion about this post