സിബിഐ ഡയറക്ടറായി ആര്‍കെ ശുക്ല ചുമതലയേറ്റു.കൊല്‍ക്കത്തയിലെ അടിയന്തിര സാഹചര്യം കണക്കിലെടുത്താണ് വേഗത്തിലുള്ള ചുമതലയേല്‍ക്കല്‍. മധ്യപ്രദേശ് മുന്‍ ഡിജിപിയാണ് ഋഷികുമാര്‍ ശുക്ല. രണ്ട് വര്‍ഷത്തേക്കാണ് ശുക്ലയുടെ നിയമനം.
പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷന് സമിതിയാണ് ശുക്ലയെ നിയമിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. 1984 ബാച്ചിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരായ ജാവേദ് അഹമ്മദ്, രജനികാന്ത് മിശ്ര, എസ് എസ് ദേശ്!വാള് എന്നിവരായിരുന്നു സിബിഐ ഡയറക്ടര്‍ സ്ഥാനത്തേയ്ക്ക് സമിതി സജീവമായി പരിഗണിച്ചിരുന്ന മറ്റ് പേരുകള്‍.
Discussion about this post