ബംഗാളില്‍ റെയ്ഡിന് വന്ന സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞ പോലീസ് നടപടിയില്‍ വിശദാംശങ്ങള്‍ ചോദിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ബംഗാള്‍ ഗവര്‍ണറെ വിളിച്ചു. സംഭവത്തില്‍ ചീഫ് സെക്രട്ടറിയില്‍ നിന്നും ഡി.ജി.പിയില്‍ നിന്നും വിവരങ്ങള്‍ ഗവര്‍ണര്‍ തേടിയിട്ടുണ്ട്. നിലവില്‍ വിഷയത്തില്‍ ഗവര്‍ണര്‍ റിപ്പോര്‍ട്ട് അയച്ചിട്ടുണ്ട്. വിഷയത്തിലെ തുടര്‍ നടപടി പരസ്യപ്പെടുത്താനാകില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മമത സര്‍ക്കാര്‍ നടത്തുന്നത് കോടതിയലക്ഷ്യമാണെന്ന് സി.ബി.ഐ വാദിക്കുന്നു. പശ്ചിമബംഗാള്‍ ഡി.ജി.പിക്കും ചീഫ് ജസ്റ്റിസിനുമെതിരെ സി.ബി.ഐ. സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെടുന്നതായിരിക്കും.
Discussion about this post