ശബരിമലയില്‍ ആചാരലംഘനം നടന്നതിനെത്തുടര്‍ന്ന് നടയടച്ച് ശുദ്ധിക്രിയ നടത്തിയതില്‍ തന്ത്രി കണ്ഠര് രാജീവര് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വിശദീകരണം നല്കി. ശുദ്ധിക്രിയ നടത്തുന്നതിന് മുന്‍പ് ശബരിമല എക്സിക്യൂട്ടീവ് ഓഫീസറോടും ദേവസ്വം അധികൃതരോടും വിവരമറിയിച്ചിരുന്നുവെന്ന് തന്ത്രിയുടെ വിശദീകരിച്ചു. ആചാരലംഘനമുണ്ടായത് കൊണ്ടാണ് ശുദ്ധിക്രിയ നടത്തിയെന്നും തന്തി പറഞ്ഞു. വീണ്ടും ആചാരലംഘനമുണ്ടായാല്‍ ഇനിയും ശുദ്ധിക്രിയ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
വരാനിരിക്കുന്ന ദേവസ്വം ബോര്‍ഡ് യോഗങ്ങളില്‍ തന്ത്രിയുടെ വിശദീകരണം ചര്‍ച്ച ചെയ്തേക്കും.
ജനുവരി രണ്ടിന് ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ബിന്ദു, കനകദുര്‍ഗ എന്നിവര്‍ ശബരിമലയില്‍ പ്രവേശിച്ചതിനെത്തുടര്‍ന്നാണ് തന്ത്രി നടയടച്ച് ശുദ്ധിക്രിയ നടത്തിയത്.
Discussion about this post