ഡല്‍ഹി: ചിട്ടി തട്ടിപ്പ് അന്വേഷണത്തിന് എത്തിയ സി.ബി.ഐ സംഘത്തെ തടഞ്ഞ കൊല്‍ക്കത്ത പൊലീസ് നടപടിക്കെതിരെ സി.ബി.ഐ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും കാവിലെ 10.30ന് ഹര്ഡജി പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. . കേസ് അടിയന്തരമായി പരിഗണിക്കമെന്ന് സി.ബി.ഐ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
തെളിവ് ഹാജരാക്കിയാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ ഇടപെടുമെന്നും കോടതി അറിയിച്ചിരുന്നു.
കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ സംഘത്തെ പൊലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കമ്മിഷണറുടെ മൊഴിയെടുക്കാന്‍ അനുമതി നേടിയ സി.ബി.ഐ ഇതിനായി കമ്മിഷണറുടെ ഔദ്യോഗികവസതിയിലെത്തിയപ്പോഴാണ് കൊല്‍ക്കത്ത പൊലീസ് ഇവരെ തടഞ്ഞു. കമ്മിഷണര്‍ ഓഫീസിന് മുന്നില്‍ വച്ചു തന്നെ അഞ്ചോളം സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞ കൊല്‍ക്കത്ത പൊലീസ് ഇവരെ സമീപത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.ഇതിന് പിന്നാലെ പത്തോളം സി.ബി.ഐ ഉദ്യോഗസ്ഥര്‍ കൂടി കമ്മിഷണര്‍ ഓഫീസിലേക്ക് എത്തിയെങ്കിലും ഇവരേയും പൊലീസ് തടയുകയും സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു.
സിബിഐ ഓഫിസ് പോലിസ് സേന വളഞ്ഞുവെങ്കിലും ഇവരെ കേന്ദ്രസേന വളഞ്ഞതോടെ പിന്‍വാങ്ങുകയായിരുന്നു. വിഷയത്തില്‍ സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
Discussion about this post