ബംഗാളില്‍ റെയ്ഡ് നടത്താന്‍ വന്ന സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞതിന് ശേഷം സത്യഗ്രഹം ഇരിക്കുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതിപക്ഷത്തിന്റെ കേന്ദ്ര ബിന്ദുവായി നില്‍ക്കാന്‍ വേണ്ടി മാത്രമാണ് ശ്രമിക്കുന്നതെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ഒരു പോലീസുദ്യോഗ്സ്ഥനെതിരെ അന്വേഷണം നടത്തുന്നതിനെതിരായിട്ടല്ല മമതയുടെ സത്യഗ്രഹമെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. മറ്റ് പ്രതിപക്ഷ നേതാക്കളുടെ പക്കല്‍ നിന്നും ശ്രദ്ധ തനിക്ക് ലഭിക്കാന്‍ വേണ്ടിയാണ് മമത പ്രതിഷേധം നടത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു പോലീസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യുന്നതെങ്ങനെയാണ് ഒരു അടിയന്തിരാവസ്ഥയാകുന്നതെന്ന് അരുണ്‍ ജെയ്റ്റ്‌ലി ചോദിച്ചു. അതെങ്ങനെയാണ് ഫെഡറലിസത്തിനെതിരെയുള്ള ആക്രമണമാകുന്നത്? എല്ലാ പ്രതിപക്ഷ പാര്‍ട്ടികളോടും ധര്‍ണ്ണയില്‍ പങ്കെടുക്കാന്‍ പറയുന്നതെന്തിന്? അരുണ്‍ ജെയ്റ്റ്‌ലി ചോദിച്ചു. മമത കാഴ്ച വെക്കുന്ന രാഷ്ട്രീയമാണ് 2019ല്‍ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം വിജയിച്ചാല്‍ ഇന്ത്യയ്ക്ക് ലഭിക്കുകയെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
ഇത് കൂടാതെ ചിട്ടി ഫണ്ട് വിവാദത്തില്‍ രാഹുല്‍ ഗാന്ധി തന്റെ നിലപാടില്‍ മലക്കം മറിഞ്ഞുവെന്ന് അരുണ്‍ ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി. ചിട്ടി ഫണ്ട് വിവാദത്തിലൂടെ സംസ്ഥാനത്തില്‍ കൊള്ള നടത്തിയത് മമത ബാനര്‍ജിയാണെന്ന് രാഹുല്‍ ഗാന്ധി മുന്‍പ് ട്വീറ്റിട്ടിരുന്നുവെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ മമതയുടെ സത്യഗ്രഹത്തിന് രാഹുല്‍ ഗാന്ധി ഇപ്പോള്‍ പിന്തുണ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അരുണ്‍ ജെയ്റ്റ്‌ലിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
https://www.facebook.com/notes/arun-jaitley/the-kleptocrats-club/956950797826802/
Discussion about this post