ഏകദിന പരമ്പരകളില്‍ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ സീലന്ഡിനെതിരെ ട്വെന്റി 20 പരമ്പരയ്ക്ക് ഒരുങ്ങുകയാണ് ഇന്ത്യന്‍ ടീം .
അണ്‍ഓര്‍ത്തഡോക്സ് ഷോട്ടുകളുടെ വിളനിലമാണ് ടെന്റി 20 . ഇന്ത്യന്‍ ടീം അംഗം ഋഷഭ് പന്ത് ഇതിനായിട്ടുള്ള തയ്യാറെടുപ്പിലാണ് . വെടിക്കെട്ട് ബാറ്റ്സ്മാന് മാരായ എ.ബി ഡിവില്ലിയേഴ്സ് , കെവിന് പീറ്റേഴ്സണ് , വാര്‍ണര്‍ , ഗെയ്ല് എന്നിവരെല്ലാം തന്നെ കളിച്ച് ഞെട്ടിച്ച സ്വിച്ച് ഹിറ്റിന്റെ പരിശീലനമാണ് പന്ത് നടത്തി വരുന്നത് .
ഇതിനായി പന്ത് നെറ്റ്സില്‍ സമയം ചിലവഴിക്കുന്ന ദൃശ്യങ്ങള്‍ ബിസിസിഐ പങ്കുവെച്ചിട്ടുണ്ട് . നെറ്റ്സിലെ പ്രകടനം പോലെ തന്നെ മത്സരത്തിലും വെടിക്കെട്ട് പ്രതീക്ഷിക്കാമെന്ന ആകാംഷയിലാണ് ക്രികറ്റ് ആരാധകര്‍ .
Welcome to the T20 format. What would you call this shot from @RishabPant777 🤔😱 #TeamIndia #NZvIND pic.twitter.com/R5QTJNFtQI
— BCCI (@BCCI) February 5, 2019
ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ന്യൂസീലന്‍ഡിനാണ് മുന്‍തൂക്കം. എട്ടു ട്വെന്റി 20 മത്സരങ്ങളില്‍ മുഖാമുഖം വന്നപ്പോള്‍ ആറു വിജയവും കിവീസിനൊപ്പമായിരുന്നു .
ഏകദിന പരമ്പരയില്‍ വിശ്രമം നല്‍കിയിരുന്ന പന്ത് ട്വന്റി 20 മത്സരത്തിലേക്ക് മടങ്ങിയെത്തുകയാണ് . വിക്കറ്റ് കീപ്പര്‍ എന്നാ സ്ഥാനത്തിന് പകരമായി ബാറ്റ്സ്മാനായി മാത്രം പരിഗണിച്ച് പന്തിനെ പരിഗണിക്കുന്നതിനാണ് സാധ്യത .
Discussion about this post