കോഴിക്കോട്: കഴിഞ്ഞവര്‍ഷം സംസ്ഥാനത്തുനിന്ന് കാണാതായ 687 പേരെ ഇനിയും കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ടുകള്‍ .കാണാതായവരില്‍ കൂടുതലും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവര്‍ . സംസ്ഥാനത്ത് നിന്നു കാണാതായി തിരിച്ചെത്താത്തവരില്‍ 454 പേര് പുരുഷന്മാരും 178 പേര് സ്ത്രീകളും 55 പേര് കുട്ടികളുമാണ്.
് തിരുവനന്തപുരത്തു നിന്ന് ് കഴിഞ്ഞവര്‍ഷം കാണാതായ 166 പേരെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല. തൊട്ടുപിന്നില്‍ എറണാകുളവും കൊല്ലവുമാണ്. ഇവിടങ്ങളില്‍ യഥാക്രമം 88 ഉം 85 ഉം പേരെ കാണാതായി. കൂടുതല്‍ കുട്ടികളെ കാണാതായത് തിരുവനന്തപുരം റൂറലിലും കുറവ് കൊച്ചി സിറ്റി പരിധിയിലുമാണ്. ഏറ്റവും കുറവ് ആളുകളെ കാണാതായത് വയനാട്ടിലാണ്-19 പേര്.
സംസ്ഥാനത്ത് മൊത്തം 12,753 പേരെയാണ് കാണാതായത് എന്നാണ് ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്ക്. ഇതില്‍ 12,066 പേര് തിരിച്ചെത്തി. നിരവധി പേരെ പൊലീസ് കണ്ടെത്തുകയും ചിലര്‍ സ്വമേധയാ തിരിച്ചെത്തുകയുമായിരുന്നു. കാണാതായവര്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.
Discussion about this post