ഡല്‍ഹി:ജനാധിപത്യത്തെ തകര്‍ക്കാന്‍ കരുത്തുള്ള ശക്തികള്‍ കരുത്തരാണെന്നും രാജ്യം ഇനിയൊരിക്കല്‍ കൂടി അടിയന്തരാവസ്ഥയിലേക്ക് നയിക്കപ്പെടില്ലെന്ന് ഉറപ്പു പറയാന്‍ തനിക്ക് കഴിയില്ലെന്നും മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി. ജനാധിപത്യത്തോടുള്ള പ്രതിപത്തത കുറഞ്ഞുവരികയാണെന്നും അദ്വാനി അഭിപ്രായപ്പെട്ടു. അടിയന്തരാവസ്ഥയുടെ നാല്പതാം വാര്‍ഷികത്തിന് മുന്നോടിയായി പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്വാനിയുടെ അഭിപ്രായപ്രകടനം.
നേതൃത്വത്തിന്റെ അസാമാന്യ കഴിവ് ഇന്ന് പ്രകടമല്ല. ജനാധിപത്യത്തോടും ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥയോടുമുള്ള ഒരു കൂറ് ഇന്ന് കുറവാണ്. അതേസമയം ഇന്നത്തെ രാഷ്ട്രീയ നേതൃത്വം അപക്വമാണെന്നും പറയുന്നില്ല. എന്നാല്‍ ദുര്‍ബലത കൊണ്ടു തന്നെ എനിക്കതില്‍ വിശ്വാസമില്ല. അടിയന്തരാവസ്ഥ ആവര്‍ത്തിക്കില്ലെന്ന് പറയാനുള്ള ആത്മവിശ്വാസമില്ലെന്ന് ആവര്‍ത്തിച്ച് അദ്വാനി പറഞ്ഞു.
നിയമപരവും ഭരണഘടനാപരവുമായ സംരക്ഷണമെല്ലാം ഉണ്ടെങ്കിലും അടിയന്തരാവസ്ഥ അടിച്ചേല്പ്പിക്കാനാകില്ലെന്ന്് പറയാനാകുമെങ്കിലും അടിയന്തരാവസ്ഥ ഇനി ഉണ്ടാകില്ലെന്ന് പറയുക അസാധ്യമാണ്. എന്നാല്‍ അടിസ്ഥാന അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നു കയറ്റം ഉണ്ടാകില്ലെന്ന് പറയാനാകില്ല.
Discussion about this post