അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ നടത്താന്‍ കൂടുതല്‍ സമയം വേണമെന്ന് സിബിഎസ്ഇ. പരീക്ഷയിലെ ക്രമക്കേടുകള്‍ നടന്നു എന്ന പരാതിയുടെ അടിസാഥാനത്തിലാണ് സുപ്രീംകോടതി പരീക്ഷ റദ്ദാക്കിയത്.എന്നാല്‍ നാലാഴ്ചക്കകം പരീക്ഷ വീണ്ടും നടത്തണമെന്നും കോടതി നിര്‍ദേശം നല്‍കിയിരുന്നു.
അഖിലേന്ത്യാ തലത്തില്‍ മറ്റ് ഏഴു പരീക്ഷകള്‍ നടത്താനുണ്ടെന്നും കുറഞ്ഞ കാലയളവില്‍ പരീക്ഷ നടത്താനാവില്ലന്നുമാണ് സിബ്എസ്ഇയുടെ വാദം.ഏഴുമാസമെങ്കിലും വേണ്ടിവരും പരീക്ഷ വീണ്ടും നടത്താനെന്നാണ് സിബിഎസ്ഇ യുടെ ആവശ്യം.ഇക്കാരൃം അവശ്യപ്പെട്ട് സിബിഎസ്ഇ സുപ്രീംകോടതിക്ക് ഹര്‍ജി നല്കി. ഹര്‍ജി നാളെ പരിഗണിക്കും .ഏകദേശം ആറുലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷ എഴുതേണ്ടിവരും.
Discussion about this post